ഇന്ന് പുലർച്ചെ 5.30 ത്തോടെയായിരുന്നു അപകടം. പുനലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന് പുലർച്ചെ 5.30 ത്തോടെയായിരുന്നു അപകടം. പുനലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
യാത്രയ്ക്കിടയിൽ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. തുടർന്ന് കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.


