പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള കെഎസ്ആർടിസി ഡബിൾഡക്കർ ബസ് ട്രയൽ റൺ നടത്തി. രാവിലെ തൃശൂർ രാമനിലയിൽ നിന്നും ആണ് പുത്തൂരിലേക്കുള്ള ബസ് ട്രയൽ റണ്‍ നടത്തിയത്.
തൃശൂര്‍: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള കെഎസ്ആർടിസി ഡബിൾഡക്കർ ബസ് ട്രയൽ റൺ നടത്തി. രാവിലെ തൃശൂർ രാമനിലയിൽ നിന്നും ആണ് പുത്തൂരിലേക്കുള്ള ബസ് ട്രയൽ നടത്തിയത്. മന്ത്രിമാരായ കെ ബി ഗണേഷ് കുമാർ , കെ രാജൻ എന്നിവരും ജനപ്രതിനിധികളും ആദ്യ യാത്രയിൽ പങ്കാളികളായി. സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസിന്‍റെ ട്രയൽ റണ്‍ ആണ് ഇന്ന് പൂര്‍ത്തിയാക്കിയത്. തൃശൂരിന് പുതുവത്സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് തന്നെ എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചു. ഇന്ന് ഡീസൽ ഡബിള്‍ ഡക്കര്‍ ബസിലാണ് ട്രയൽ റണ്‍ നടത്തിയത്.



