അട്ടപ്പാടിയില്‍ കാലില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയെ പുത്തൂരിൽ എത്തിച്ചു. തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കരടിക്കുള്ള ചികിത്സ തുടങ്ങി

പാലക്കാട്: അട്ടപ്പാടിയില്‍ കാലില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയെ പുത്തൂരിൽ എത്തിച്ചു. തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കരടിക്കുള്ള ചികിത്സ തുടങ്ങി. കരടിയുടെ പാദത്തില്‍ ആന ചവിട്ടുകയായിരുന്നുവെന്ന് എന്നാണ് വിവരം. പിന്‍കാലിനാണ് പരിക്കെന്ന് മൃഗശാല അധികൃതര്‍ സ്ഥിരീകരിച്ചു. ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ. കരടിക്ക് മറ്റ് ശാരീരിക അവശതകളില്ലെന്ന് മൃഗശാല ഡയറക്ടര്‍ കെ.കെ.സുനില്‍കുമാര്‍ അറിയിച്ചു.

അട്ടപ്പാടിയിൽ ജനങ്ങൾക്ക് സ്ഥിരം ശല്യമായ കരടി പരിക്കേറ്റ നിലയിൽ; ആന ചവിട്ടിയതാകാമെന്ന നിഗമനത്തില്‍ വനംവകുപ്പ്

YouTube video player