കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ വയോധികനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ വയോധികനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. പെരിനാട് ഇടവട്ടത്തു ചേരിയിൽ അപ്പുക്കുട്ടൻപിള്ളയെ ചെരുപ്പൂരി അടിക്കാൻ ശ്രമിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി. അപ്പുക്കുട്ടൻപിള്ളയും ഭാര്യ രാധമ്മയും ബുധനാഴ്ച്ച കൊട്ടാരക്കരയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. മാമൂട് ജംഗ്ഷനിൽ രാധമ്മ ഇറങ്ങുന്ന സമയം ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതിന് പിന്നാലെ രാധമ്മ നിലത്തു വീണു. ഇത് ചോദ്യം ചെയ്ത ഭർത്താവ് അപ്പുക്കുട്ടൻപിള്ളയെ ഡ്രൈവർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. കുണ്ടറ സ്‌റ്റേഷനിലാണ് പരാതി നൽകിയത്.



