തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ജീവനക്കാരെ പരിക്കുകളോടെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ത്ഥികളും നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ധനുവച്ചപുരത്തേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.