Asianet News MalayalamAsianet News Malayalam

കെ എസ് യു പുനസംഘടന രണ്ടാഴ്ചക്കകം നടത്താൻ ധാരണ, വി ടി ബൽറാമിന് ചുമതല നൽകി,സാധ്യതാ പട്ടിക തയ്യാറായി

വിവിധ ജില്ലാ പ്രസിഡന്‍റുമാര്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണനയിൽ,നിലവിലെ സാഹചര്യത്തിൽ സംഘടന തെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് വിലയിരുത്തല്‍

ksu restructure to be completed in two weeks
Author
Calicut, First Published Jul 24, 2022, 11:11 AM IST

തിരുവനന്തപുരം: കെ എസ് യു  പുനസംഘടന ഉടനുണ്ടാകും. രണ്ടാഴ്ചക്കകം പുനസംഘടന നടത്താൻ കോഴിക്കോട്ട് നടക്കുന്ന ചിന്തന്‍ ശിബിരത്തിൽ ധാരണയാണി.വിടി ബൽറാമിന് ചുമതല നൽകി.വിവിധ ജില്ലാ പ്രസിഡന്‍റുമാര്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണനയിലുണ്ട്.പുനസംഘടന ഉടനുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. എം. അഭിജിത്ത് സ്ഥിരീകരിച്ചു.സാധ്യതാ പട്ടിക തയ്യാറായി നിലവിലെ സാഹചര്യത്തിൽ  സംഘടന തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ ഇപ്പോൾ വ്യക്തികളുടെ വീതം വെയ്പ് , ചിന്തൻ ശിബിരിലെ തീരുമാനങ്ങൾ നടപ്പാക്കണം-കെ.മുരളീധരൻ

 

പുന:സംഘടന(reorganization) സംബന്ധിച്ചുള്ള ചിന്തൻ ശിബിരിലെ(chintan shivir) വിമർശനം ശരിവച്ച് കെ.മുരളീധരൻ എംപി(k muraleedharan MP). മുന്പ് ഗ്രൂപ്പ് വീതം വയപ്പായിരുന്നവെങ്കിൽ ഇപ്പോൾ നടക്കുന്നത് വ്യക്തികളുടെ വീതം വെയ്പ് ആയി മാറി. 

ഇങ്ങനെ വീതം വെയ്ക് തുടർന്നാൽ പ്രവർത്തകർ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിർണയിച്ചതിൽ ഈ പിഴവുണ്ടായി എന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 

യുഡിഎഫ് ശക്തമായ ശേഷം വേണം മുന്നണി വിപുലീകരണം നടത്തേണ്ടത്. മുന്നണിയിലേക്ക് വരുന്നവരെ നേതാക്കളുടെ  താൽപര്യം വച്ച്  തടയരുത്.മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും കെ.മുരളീധരൻ പ്രതികരിച്ചു

മുതിർന്ന നേതാക്കൾ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നത് ശരിയല്ല.ചിന്തൻ ശിബിരത്തിൽ നിന്നും മാറി നിൽക്കുന്നതിനോടും യോജിപ്പില്ല.ആരെയും മാറ്റി നിർത്തുന്നതും ശരിയല്ലെന്ന് കെ മുരളീധരൻ പറഞ്ഞു. 

തീരുമാനങ്ങൾ എടുക്കുന്നതിലല്ല, എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നിടത്താണ് ചിന്തൻ ശിബിരിന്‍റെ വിജയം താൻ ഇന്നലെ ചിന്തൻ ശിബിരിൽ പങ്കെടുക്കാത്തത് മകന്‍റെ വിവാഹം കാരണമെന്നും മുരളീധരരൻ വിശദീകരിച്ചു

65 വയസ് പൂര്‍ത്തിയാക്കിയ കെ.എസ്.യു; നേതൃത്വത്തിന്‍റെ തമ്മിലടിയില്‍ വളര്‍ച്ച താഴേക്ക്, ഭാവിയെന്താകും...

Follow Us:
Download App:
  • android
  • ios