കെഎസ്‍യു പ്രവര്‍ത്തകരായ നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ഓഫീസ് ജീവനക്കാരിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.
കൊച്ചി: കുസാറ്റില്‍ കെ എസ്‍ യു - എസ് എഫ് ഐ സംഘര്‍ഷം. കെഎസ്‍യു പ്രവര്‍ത്തകരായ നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ഓഫീസ് ജീവനക്കാരിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.
കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിഭാഗത്തിലാണ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സംഘര്‍ഷമുണ്ടായത്. കലോത്സവവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ സംഘര്‍ഷത്തില്‍ ഇന്ന് അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് വച്ചിരുന്നു. പ്രിൻസിപ്പളിന്‍റെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ മൊഴി നല്‍കാനെത്തിയ കെ എസ്‍ യു പ്രവര്‍ത്തകരെ കാമ്പസിലുള്ളവരും പുറത്ത് നിന്നെത്തിയവരുമായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെ എസ്‍ യു ആരോപിച്ചു.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപെട്ട് കെഎസ്‍യു പ്രവര്‍ത്തകര്‍ അഡ്മിനിസ്ട്രേഷൻ ഓഫീസ് ഉപരോധിച്ചു. അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തതോടെയാണ് കെ എസ്‍ യു പ്രതിഷേധം അവസാനിപ്പിച്ചത്. കലോത്സവത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവരെ തിരിച്ചടിക്കുകയാണ് ചെയ്തതെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാൻ എസ് എഫ് ഐ നേതൃത്വം തയ്യാറായില്ല.
Also Read: നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിൽ സിപിഎമ്മും കുരുക്കിൽ; തെളിയുന്നത് ഉന്നത ഇടപെടൽ
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

