Asianet News MalayalamAsianet News Malayalam

'ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ഉണ്ടാകാത്ത വൈകാരികത ഇപ്പോൾ കാട്ടണ്ട', സതീശനെതിരെ കെഎസ് യു നേതാക്കൾ

കെ എസ് യു  പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നടത്തരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ....

ksuleaders against vd satheesan on shoe throwing protest apn
Author
First Published Dec 11, 2023, 2:51 PM IST

കൊച്ചി : നവകേരള സദസിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്  നേരെ ഷൂ എറിഞ്ഞതിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കെ എസ് യു നേതാക്കൾ. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നടത്തരുതെന്നും ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരികതയും ഇപ്പോൾ കാട്ടേണ്ടതില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റുമാർ ഫേസ് ബുക്കിൽ കുറിച്ചു. എംജെ യദുകൃഷ്‌ണൻ, അരുൺ രാജേന്ദ്രൻ എന്നിവരാണ് വി ഡി സതീശനെ വിമർശിച്ചത്. പിണറായിക്കെതിരെയുണ്ടായത് സ്വാഭാവിക രോഷ പ്രകടനമാണെന്നും ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണെന്നും  എംജെ യദുകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ഷൂ ഏറ് അടക്കമുളള പ്രതിഷേധങ്ങൾ തുടരുമെന്ന പ്രസ്താവന സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ തിരുത്തിയതിലും സംഘടനയ്ക്കുള്ളിൽ വിമർശനമുണ്ട്.  

സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ അടച്ചു, ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സർക്കാർ കോടതിയിൽ

 

KSU സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദു കൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപം 

പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്...!

ജനാധിപത്യപരമായി സമരം നടത്തിയ KSU പ്രവർത്തകരെ സിപിഎം ക്രിമിനൽ സംഘം വളഞ്ഞിട്ട് അക്രമിക്കുന്നതിരെയുള്ള സ്വാഭാവിക രോഷ പ്രകടനം മാത്രമാണ് പെരുമ്പാവൂരിൽ ഉടലെടുത്തത്.

സംസ്ഥാന വ്യാപകമായി ഈ സമര രീതി തുടരണമെന്ന തീരുമാനം KSU വിനില്ല. എന്നാൽ ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും ഇതിനോട് കാട്ടേണ്ടതില്ല.

 

 

Latest Videos
Follow Us:
Download App:
  • android
  • ios