Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിക്കെതിരെ കെപിസിസിയുടെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ വ്യാജ വീഡിയോ,നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്

ksurendran against kpcc on fake video campaign on Modi
Author
First Published May 10, 2024, 2:01 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസിന്‍റെ  കേരള ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഇതേ അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജ വീഡിയോ ആദ്യം പ്രചരിപ്പിച്ചത്.

ഇത് വ്യാജമാണെന്ന് അന്നേ തെളിഞ്ഞതാണ്. എന്നാൽ അതിന് മാപ്പ് പറയുന്നതിന് പകരം വീണ്ടും വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തത്..വ്യോമസേനയുടെ സുരക്ഷ ഹെലികോപ്റ്ററുകൾ പണം കടത്തുവാൻ ഉപയോഗിക്കുമെന്ന് പറയുന്നതിലൂടെ കോൺഗ്രസ് രാജ്യത്തിൻ്റെ സൈന്യത്തെയാണ് അപമാനിക്കുന്നത്. വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios