ക്വട്ടേഷൻ ഏൽപ്പിച്ചത് പഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാറും ഏരിയാ കമ്മിറ്റി അജിതും ആണ്. ലോക്കൽ സമ്മേളനത്തിൽ തോറ്റതിൻ്റെ പ്രതികാരം ചെയ്തതാണെന്നും ആരോപണം ഉണ്ട്


ആലപ്പുഴ : മർദിക്കാൻ ക്വട്ടേഷൻ നൽകിയത് എതിർവിഭാഗത്തെ സി പി എം നേതാക്കൾ എന്ന് കുട്ടനാട്ടിൽ മർദനമേറ്റ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്വട്ടേഷൻ ഏൽപ്പിച്ചത് പഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാറും ഏരിയാ കമ്മിറ്റി അജിതും ആണ്. ലോക്കൽ സമ്മേളനത്തിൽ തോറ്റതിൻ്റെ പ്രതികാരം ചെയ്തതാണ്. മുമ്പ് ഇവർ വീട്ടിൽ കയറി ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഈ നേതാക്കളുടെ പേര് പറഞ്ഞാണ് സംഘം ആക്രമിച്ചത്.അക്രമികൾ സി പി എം അനുഭാവികൾ എന്നാണ് പറഞ്ഞത് . അതേസമയം അക്രമത്തിന് പിന്നിൽ ലഹരി മാഫിയ എന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ നാസറിൻ്റെ പ്രതികരണം

കഴിഞ്ഞ ദിവസം ആണ് കുട്ടനാട്ടിൽ സി പി എം വിഭാഗീയതയുടെ പേരിൽ പ്രവർത്തകർ തെരുവിൽ തല്ലിയത് . രാമങ്കരി DYFl മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവർക്കാണ് പരിക്ക് ഏറ്റത്. സംഭവത്തിൽ 5പേർ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.കുട്ടനാട്ടിൽ പാർട്ടിയിൽ കൂട്ടരാജി തുടങ്ങിയത് രാമങ്കരിയിലാണ്.