എംഎൽഎയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് പുറത്തു വിട്ട മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. 

തൃശ്ശൂ‍ർ: കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അതീവഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്നു. കൊവിഡ് പൊസീറ്റിവായതിനെ തുടർന്ന് ഡിസംബർ 11-ാണ് വിജയദാസിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് മുക്തി നേടിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ തുടരുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൻ്റെ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശ്ശൂർ മെഡിക്കൽ കോളേജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തലച്ചോറിലുണ്ടായ രക്തസമ്മർദ്ദം കുറയ്ക്കാനാണ് ന്യൂറോ സർജൻമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയതെന്നും എംഎൽഎയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. 

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ.വി.വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിൻ്റെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവർത്തിച്ച വിജയദാസ് 2011-ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.