പരപ്പനങ്ങാടിയിലെ എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിലെ പൊതുദർശനം തുടരുകയാണ്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അബ്ദുറഹ്മാൻ പുഷ്പ ചക്രം സമർപ്പിച്ചു.
ദില്ലി: ലഡാക്കിൽ സൈനികവാഹനം (Ladakh accident)മറിഞ്ഞ് മരിച്ച മലയാളി ജവാൻ ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന് നാടിന്‍റെ ആദരം. കരിപ്പൂരിലെത്തിച്ച മൃതദേഹം ജില്ലാ കളക്ടർ ഏറ്റുവാങ്ങി. തുടർന്ന് പതിനൊന്നരയോടെ തിരൂരങ്ങാടി യത്തീംഖാനയിൽ പെതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പരപ്പനങ്ങാടിയിലെ എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിലെ പൊതുദർശനം തുടരുകയാണ്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അബ്ദുറഹ്മാൻ പുഷ്പ ചക്രം സമർപ്പിച്ചു. സംസ്കാരം ഉച്ചയ്ക്ക് മൂന്നിന് നടക്കും.
ഇന്ന് രാവിലെയാണ് ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം കേരളത്തിലെത്തിച്ചത്. ലഡാക്കിലെ ഷ്യോക് നദിയിലേക്ക് സൈനികർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് മുഹമ്മദ് ഷൈജൽ അടക്കം എഴ് സൈനികർ മരിച്ചത്. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സൈനിക ക്യാമ്പിന്‍റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുകയാണ്.
ലഡാക്ക് വാഹനാപകടം: സൈനികൻ മുഹമ്മദ് ഷൈജലിൻ്റെ മൃതദേഹം രാവിലെ കരിപ്പൂരിലെത്തും
ഷൈജലിൻ്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി
സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട്ടിൽ മന്ത്രിമാർ ഇന്നലെ സന്ദർശനം നടത്തി. റവന്യു മന്ത്രി കെ. രാജൻ, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയത്. ബിനോയ് വിശ്വം എം. പി , പി. അബ്ദുൽ ഹമീദ് എം. എൽ.എ എന്നിവരും സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു.
