Asianet News MalayalamAsianet News Malayalam

'ലക്ഷ്യദ്വീപിൽ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണം', കളക്ടർക്ക് കോടതി നിർദ്ദേശം, ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

കേന്ദ്ര സർക്കാരിന്റെ പ്രധാൻ മന്ത്രി ഖരീബ് കല്യാൺ യോജന പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം അറിയിച്ചു. മറ്റ് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ എന്താണ് സ്ഥിതിയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു

lakshadweep food kit distribution during lockdown high court
Author
Kochi, First Published Jun 10, 2021, 11:39 AM IST

കൊച്ചി: ലോക്ഡൗൺ കാലയളവിൽ ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ലക്ഷ്യദ്വീപ് അഡ്മിനിസ്ട്രേഷനോട് വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. ആവശ്യമായ അരിയും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ല കലക്ടർ ഉറപ്പ് വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. 

കേന്ദ്ര സർക്കാരിന്റെ പ്രധാൻ മന്ത്രി ഖരീബ് കല്യാൺ യോജന പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു. മറ്റ് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ എന്താണ് സ്ഥിതിയെന്ന് അറിയിക്കാൻ ഭരണകൂടത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 

അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ. നാസിഹ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ദ്വീപിലെ 80 % ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ഡൗൺ കൂടി വന്നതോടെ അമിനി ,കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യക്ഷാമമുള്ളതായും ഹർജിയിൽ പറയുന്നു. സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. 

Follow Us:
Download App:
  • android
  • ios