Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപ്: വികസനവും കൊവിഡ് പ്രതിരോധനവും വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

എട്ട് ദ്വീപുകളിലാണ് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചത്. വികസന പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥർ വിലയിരുത്തി അഡ്മിനിസ്ട്രേഷന് റിപ്പോർട്ട് നൽകണം. 

lakshadweep Officials assigned to evaluate  development and covid defense
Author
Kavaratti, First Published May 31, 2021, 6:58 PM IST

കവരത്തി: ലക്ഷദ്വീപിലെ വികസന കാര്യങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എട്ട് ദ്വീപുകളിലാണ് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചത്. വികസന പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥർ വിലയിരുത്തി അഡ്മിനിസ്ട്രേഷന് റിപ്പോർട്ട് നൽകണം. 

ഓരോ ദ്വീപിലെയും ജനപ്രതിനിധികളുമായി ഉദ്യോഗസ്ഥർ സംസാരിച്ച ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങൾ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുന്നില്ലെന്ന പരാതികൾക്കിടയെയാണ് അഡ്മിനിസ്ട്രേഷന്‍റെ പുതിയ നടപടി. അതേസമയം, കൊവിഡ് രൂക്ഷമായ ലക്ഷദ്വീപിൽ ലോക്ഡൗൺ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് നിവാസികളുടെ ആശങ്കകൾ പരിഹരിച്ചതിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കുവെന്ന് കേന്ദ്രം ഉറപ്പ് നൽകി. അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസൽ അറിയിച്ചു. മന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുക്കുന്നുവെന്നും കേന്ദ്രത്തിൻ്റെ നീക്കങ്ങൾക്കനുസരിച്ചാകും തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കുകയെന്നും എംപി വ്യക്തമാക്കി. കേരള നിയമസഭ പ്രമേയം പാസാക്കിയത് ലക്ഷദ്വീപുകാരുടെ ശുഭാപ്തി വിശ്വാസം കൂട്ടി എന്നും എംപി പറഞ്ഞു.  
 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios