ആർക്കും പരിക്കില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് എറണാകുളം റീജണൽ ഫയർ ഓഫീസർ ഷിജു കെ.കെ അറിയിച്ചു.
കൊച്ചി: അരൂരിൽ പെയിൻറ് ഫാക്ടറിയിൽ വൻ തീപിടിത്തം ഉണ്ടായി. ചേർത്തല, അരൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് അഞ്ച് ഫയർ യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം തുടരുന്നു. ആർക്കും പരിക്കില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് എറണാകുളം റീജണൽ ഫയർ ഓഫീസർ ഷിജു കെ.കെ അറിയിച്ചു.
അരൂരിലെ വ്യവസായ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. കുറച്ച് ജീവനക്കാർ ഫാക്ടറിയിലുണ്ടായിരുന്നു. തിന്നർ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടരുകയായിരുന്നു. മെഷീനിൽ നിന്ന് തീ പടർന്നതാണോയെന്ന് അന്വേഷിക്കും. ഫാക്ടറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സമീപത്തെ ഫാക്ടറിയിൽ നിന്നും ആളുകളെ ഉടൻ മാറ്റി. ഒരു വർഷം മുൻപ് തൊട്ടടുത്ത പ്ലാസ്റ്റിക് പ്രിൻറിങ്ങ് കമ്പനിയിലും വലിയ തീപിടുത്തമുണ്ടായിരുന്നു.
