മണ്ണാർക്കാട് എംഎൽഎ അഡ്വ എൻ ഷംസുദ്ദീൻ കേരളത്തിന്റെ മന്ത്രിസഭയിലേക്ക്. കാൽ ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് ഇത്തവണ മണ്ണാർക്കാട്ടുക്കാരുടെ ഷംസൂക്ക നിയമസഭയിൽ എത്തിയത്. നാലാം ഊഴത്തിൽ പ്രധാന വകുപ്പ് തന്നെയാണ് മുസ്‌ലിം ലീഗ് ഏൽപ്പിക്കുന്നത്.
- Home
- News
- Kerala News
- Malayalam News Live Updates: കുട്ടിക്കാലം മുതലേ പൊതു പ്രവർത്തകനാകുക സ്വപ്നം; 57ാം വയസ്സിൽ അഡ്വ എൻ ഷംസുദ്ദീൻ മന്ത്രിസഭയിലേക്ക്
Malayalam News Live Updates: കുട്ടിക്കാലം മുതലേ പൊതു പ്രവർത്തകനാകുക സ്വപ്നം; 57ാം വയസ്സിൽ അഡ്വ എൻ ഷംസുദ്ദീൻ മന്ത്രിസഭയിലേക്ക്

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും. പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.

Malayalam News Live:കുട്ടിക്കാലം മുതലേ പൊതു പ്രവർത്തകനാകുക സ്വപ്നം; 57ാം വയസ്സിൽ അഡ്വ എൻ ഷംസുദ്ദീൻ മന്ത്രിസഭയിലേക്ക്
Malayalam News Live:വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണം; വിജയ് മോഡൽ സത്യപ്രതിജ്ഞക്ക് ലോക്ഭവനോട് അനുമതി തേടി
വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണമെന്ന് സർക്കാർ. ഇക്കാര്യം ലോക്ഭവനോട് ആവശ്യപ്പെട്ടു. വിജയ് മോഡൽ സത്യപ്രതിജ്ഞക്കായാണ് അനുമതി തേടിയത്.
Malayalam News Live:സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും; സർക്കാർ ക്ഷണം സ്വീകരിച്ച് ഓർത്തഡോക്സ് സഭ
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് സഭ. സർക്കാർ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
Malayalam News Live:ഉമ്മൻചാണ്ടി കണ്ടെത്തിയ യുവനേതാവ്, 48ാം വയസ്സിൽ മന്ത്രിസ്ഥാനം; ഇന്ന് പി സി വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഉമ്മൻചാണ്ടി കണ്ടെത്തിയ യുവനേതാവ് പി സി വിഷ്ണുനാഥും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശാസ്താംകോട്ട ഡി ബി കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയിൽ നിന്ന് കേരളത്തിൻ്റെ മന്ത്രിയിലേക്കുള്ള വിഷ്ണുനാഥിന്റെ വളർച്ച പോരാട്ടങ്ങളുടേത് കൂടിയാണ്
Malayalam News Live:സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗം
സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് ഇന്ന് ചേരും. സംസ്ഥാനത്തേറ്റ കനത്ത തോൽവിക്കൊപ്പം ഇടുക്കിയിലെ തിരിച്ചടിയും ചർച്ച ചെയ്യും.
Malayalam News Live:ഇത് ചരിത്രം, പറവൂരിൽ നിന്നുള്ള ആദ്യത്തെ മുഖ്യനല്ല വിഡി; പറവൂര്‍ ടി കെ മുഖ്യമന്ത്രിയായത് 1949ൽ
പറവൂരിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയല്ല വി ഡി സതീശൻ. തിരു-കൊച്ചി മുഖ്യമന്ത്രിയായി 1949ൽ ടി കെ നാരായണപിള്ള സ്ഥാനമേറ്റിട്ടുണ്ട്. ടി കെ പറവൂര്‍ എന്നായിരുന്നു വിളിപ്പേര്.
Malayalam News Live:13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും, കനത്ത സുരക്ഷയിൽ തലസ്ഥാനം
പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും. പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.