കോഴിക്കോട് കൈതപ്പൊയിൽ മർക്കസ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥിയെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈതപ്പൊയിൽ മർക്കസ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയും സിപിഎം സൈബർ രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന വി. അബൂബക്കർ(28) എന്ന അബു അരീക്കോടിനെയാണ് വേഞ്ചേരിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരീക്കോട് കാരിപ്പറമ്പ് സ്വദേശിയാണ് ഇയാൾ. കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.