എറണാകുളം - മഡ്‍ഗാവ് എക്സ്പ്രസിൽ നിന്ന് തെറിച്ച് വീണ് മരിച്ചത് അഭിഭാഷകനായ വത്സൻ, പള്ളത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
കാസർകോട്: കാസർകോട് ഉദുമയിൽ ട്രെയിനിൽ നിന്ന് വീണ് അഭിഭാഷകൻ മരിച്ചു. തൃശ്ശൂർ സ്വദേശി അഡ്വ. വത്സൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം - മഡ്‍ഗാവ് എക്സ്പ്രസിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. മൂകാംബികയിൽ നിന്ന് കുടുംബസമേതം മടങ്ങുന്നതിനിടെയാണ് അപകടം.
ട്രെയിൻ തട്ടി മരിച്ചു
കാസർകോട് പള്ളം റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കസബാ കടപ്പുറം സ്വദേശി സുമേഷ് (27) ആണ് മരിച്ചത്.
