സിറാജ് ഫോട്ടോഗ്രാഫർ ശിവജിക്ക് മർദ്ദനമേറ്റു. മൊബൈലും തിരിച്ചറിയൽ കാർഡും തട്ടിപ്പറിച്ചു. പത്രപ്രവർത്തക യൂണിയൻ നേതാവ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരുടെ കയ്യേറ്റം. അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കെ എം ബഷീർ കേസ് റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.

സിറാജ് ദിനപത്രത്തിന്‍റെ ഫോട്ടോഗ്രാഫർ ശിവജിക്ക് മർദ്ദനമേറ്റു. മൊബൈലും തിരിച്ചറിയൽ കാർഡും തട്ടിപ്പറിച്ചു. പത്രപ്രവർത്തക യൂണിയൻ നേതാവ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി. മുമ്പും കോടതിയിൽ വച്ച് മാധ്യമ പ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം ഉണ്ടായിട്ടുണ്ട്. 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona