വിദ്യാഭ്യാസമേഖലയിൽ വിളിച്ച പഴയമുദ്രാവാക്യങ്ങൾക്കും നയങ്ങൾക്കുമെല്ലാം വിട. സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള നവകേരളനിർമ്മണത്തിനുള്ള വികസനരേഖക്കാണ് എൽഡിഎഫ് അംഗീകാരം.

തിരുവനന്തപുരം: സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശനിക്ഷേപത്തിനും അനുമതി നൽകി ഉന്നതവിദ്യാഭ്യാസരംഗത്ത് നിർണ്ണായക ചുവട് മാറ്റത്തിന് എൽഡിഎഫ് തീരുമാനം. സ്വാശ്രയകോളേജുകളെ എതിർത്ത് വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രം മതിയെന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്കുള്ള പച്ചക്കൊടി.

വിദ്യാഭ്യാസമേഖലയിൽ വിളിച്ച പഴയമുദ്രാവാക്യങ്ങൾക്കും നയങ്ങൾക്കുമെല്ലാം വിട. സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള നവകേരളനിർമ്മണത്തിനുള്ള വികസനരേഖക്കാണ് എൽഡിഎഫ് അംഗീകാരം. സിപിഎം എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് മാറ്റത്തിനുള്ള മുന്നണി തീരുമാനം.

നയംമാറ്റത്തിൻറെ ഭാഗമായി ആദ്യം സ്വകാര്യ ഡീംഡ് സർവ്വകലാശാലകൾക്ക് അനുമതി നൽകാനായിരുന്നു നീക്കം. സംസ്ഥാനത്തെ മികച്ച പല എയ്ഡഡ് സ്ഥാപനങ്ങളും അപേക്ഷയും നൽകി. എന്നാൽ ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്ക്കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ കമ്മിറ്റി സ്വകാര്യ ഡീംഡ് സർവ്വകലാശാലകളെ എതിർത്തു, പകരം സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാമെന്ന് ശുപാർശ മുന്നോട്ട് വെച്ചു. അതിനാണിപ്പോൾ അംഗീകാരം. മികച്ച നിലവാരത്തിലുള്ള നിരവധി സ്വകാര്യ സർവ്വകലാശാലകൾ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താനാണ് അനുമതി കിട്ടുന്നത്. ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യ സർ്വ്വകലാശാലകൾക്കായിരിക്കും.

വിദേശസ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് കുറ്റപ്പെടുത്തി യുഡിഎഫ് കാലത്തെ ഉന്നതവിദ്യാഭ്യാസ കൗണർസിൽ വൈസ് ചെയർമാൻ ടിപിശ്രീനിവാസനെ അടിച്ചുവീഴ്ചത്തിയ എസ്എഫ്ഐ എൽഡിഎഫിൻറെ പുതിയ തീരുമാനത്തിൽ എന്ത് നിലപാടെടുക്കുമെനനുള്ളതാണ് ആകാംക്ഷ. ദേശീയതലത്തിൽ വിദേശസർവ്വകലാശാലകൾക്ക് അനുമതി നൽകാൻ യുജിസി അടുത്തിടെ കരട് മാർഗ്ഗരേഖ ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് കേരളവും മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഇടത് മുന്നണി അനുമതി അനുസരിച്ച് മന്ത്രിസഭായോഗം പുതിയ നിയമം കൊണ്ടുവരാനുള്ള തീരുമാനമെടുക്കും.