കണ്ണൂര്‍: അഴിമതിയും നികുതി വെട്ടിപ്പും അവിഹിത സ്വത്ത് സമ്പാദനവും നടത്തിയെന്ന് ആരോപിച്ച് കെഎം ഷാജി എംഎൽഎയ്‍ക്ക് എതിരെ എൽഡിഎഫ് പ്രതിഷേധം. ഒക്ടോബർ 30 ന് കണ്ണൂർ ജില്ലയിലെ 180 കേന്ദ്രങ്ങളിലാണ് ജനകീയ കൂട്ടായ്‍മ സംഘടിപ്പിക്കുന്നത്. 

കെ എം ഷാജിയ്ക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ട്, കെട്ടിടനികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല, തുടർച്ചയായി നിയമ ലംഘനം നടത്തുകയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. 8.60 ലക്ഷം രൂപയുടെ വായ്പയെടുത്തിട്ട് നിർമ്മിച്ചത് 4 കോടിയോളം രൂപയുടെ വീടെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.