Asianet News MalayalamAsianet News Malayalam

ലീ​ഗ് വിമതന്റെ പിന്തുണ ഇടതിന്; മുക്കം മുൻസിപ്പാലിറ്റി എൽ‍ഡിഎഫ് ഭരിക്കും

മുസ്ലീം ലീഗ് വിമതൻ മുഹമ്മദ് അബ്ദുൽ മജീദ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അധികാരം ഇടതുപക്ഷത്തിന് ലഭിച്ചത്. 

ldf will rule calicut muncipality
Author
Calicut, First Published Dec 23, 2020, 4:27 PM IST

കോഴിക്കോട്: മുക്കം മുൻസിപ്പാലിറ്റി ഭരണം ഇടതുപക്ഷത്തിന് ലഭിക്കും. മുസ്ലീം ലീഗ് വിമതൻ മുഹമ്മദ് അബ്ദുൽ മജീദ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അധികാരം ഇടതുപക്ഷത്തിന് ലഭിച്ചത്. 

മജീദിന്റെ ആവശ്യങ്ങൾ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുകൊടുത്തതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ പാലിക്കാതെ വന്നാൽ പിന്തുണ പിൻവലിക്കുമെന്നാണ് മജീദിന്റെ നിലപാട്. ലീഗ് തന്നെ തിരിച്ചെടുത്താൽ അപ്പോൾ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കും. ജീവിതാവസാനം വരെ ഒരു ലീഗുകാരൻ ആയി തുടരാനാണ് ആഗ്രഹം. പിന്തുണ അഞ്ചുവർഷത്തേക്ക് തുടരും എന്ന് ഇപ്പോൾ പറയാനാവില്ലെന്നും മജീദ് പറഞ്ഞു. 

യുഡിഎഫ് വെൽഫെയർ പാർട്ടി കൂട്ടുകെട്ട് കൊണ്ട് ശ്രദ്ധേയമായ മുൻസിപ്പാലിറ്റിയാണ് മുക്കം. ആർക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയിൽ ഇടതു വലതു മുന്നണികൾക്ക് 15 സീറ്റുകൾ വീതവും ബിജെപിക്ക് രണ്ടു സീറ്റുമാണ് ഉള്ളത്. മജീദടക്കം നാലുപേരാണ് ലീഗ് വിമതരായി മുക്കത്ത് മല്‍സരിച്ചത്. 

Follow Us:
Download App:
  • android
  • ios