ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും ചെന്നിത്തല

ആറ്റിങ്ങല്‍: ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നെന്ന് രമേശ്‌ ചെന്നിത്തല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തിന്‍റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിൻകീഴ് റോയൽ ഗ്രീനിൽ വച്ച് നടന്ന യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ ജെഫേർസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്, കരകുളം കൃഷ്ണപിള്ള, തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു

'പാർട്ടി ചിഹ്നം പോയാൽ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും; ജാഗ്രത വേണം': എ. കെ ബാലൻ

ഈനാംപേച്ചി, തേള്‍, നീരാളി... ഇത് ബാലമനസിന്റെ നിലവിളിയാണ്; എല്ലാം സിപിഎമ്മിന് ഉചിതമായ ചിഹ്നമെന്ന് എംഎം ഹസൻ