ദേവർകോവിൽ ലീഗിന്റെ കയ്യിലെ കളപ്പാവയായെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി

കൊച്ചി: മന്ത്രി അഹമ്മദ് ദേവർ കോവിലിനെ തിരുത്താൻ ഇടത് നേതൃത്വം തയ്യാറാകണമെന്ന് ഐഎൻഎല്ലിലെ ഒരു വിഭാഗം. ചുരുങ്ങിയ കാലം കൊണ്ട് മന്ത്രി എൽഡിഎഫിന് ബാധ്യതയായെന്ന് ഐഎൻഎൽ മുൻ സംസ്ഥാന സെക്രട്ടറി എം എ ജലീൽ പുനലൂർ കൊച്ചിയിൽ പറഞ്ഞു. ദേവർകോവിൽ ലീഗിന്റെ കയ്യിലെ കളപ്പാവയായെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. അഹമ്മദ് ദേവർ കോവിലിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുണ്ടെന്നും ആരോപണം ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona