വനം വകുപ്പ് സ്ഥലത്തെത്തി പുലിയെ കയറ്റാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്. 

വയനാട്: വയനാട് വൈത്തിരി വട്ടവയലില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ പുള്ളിപ്പുലി വീണു. വട്ടവയല്‍ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. മറ്റ് പരിക്കുകളൊന്നും പുലിയുടെ ദേഹത്ത് ഇല്ല. അബദ്ധത്തില്‍ പുലി കിണറ്റില്‍ വീണതാകാമെന്നാണ് വനംവകുപ്പ് കരുതുന്നത്. വനം വകുപ്പ് സ്ഥലത്തെത്തി പുലിയെ കയറ്റാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്. കയര്‍ കെട്ടി മുകളിലേക്ക് എടുത്ത് സുരക്ഷിതമായി പുള്ളിപുലിയെ കാട്ടിലേക്ക് എത്തിക്കുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

"