കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ റേഷൻകടയ്ക്കെതിരെയാണ് നടപടി. താലൂക്ക് സപ്ലൈസ് ഓഫീസർ ടി.സുജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്

പത്തനംതിട്ട: ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിപിഐ സംഘടനാ നേതാവിൻ്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കടയാണ് സസ്പെൻഡ് ചെയ്തത്. കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ റേഷൻകടയ്ക്കെതിരെയാണ് നടപടി. താലൂക്ക് സപ്ലൈസ് ഓഫീസർ ടി.സുജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കടയിൽ 21 ക്വിന്റൽ അരിയുടെ വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred