ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരു ലക്ഷം പിഴ വിധിച്ചത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി.
തിരുവനന്തപുരം : സിപിഎം പ്രവർത്തകനായ ആനാവൂർ നാരായണൻ നായർ വധകേസിൽ, ആർഎസ്എസുകാരായ 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ, നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരു ലക്ഷം പിഴ വിധിച്ചത്. മൂന്നാം പ്രസാദ്, അഞ്ചാം പ്രതി പ്രേം എന്നിവർക്ക് 50,000 രൂപയും പിഴയൊടുക്കണം. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി.
2013 നവംബർ 11 നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പന്റെ ബന്ധുവും തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനുമായ ആനാവൂർ നാരായണൻ നായരെ ആക്രമിസംഘം വീട്ടിൽ കയറി വെട്ടിക്കൊന്നത്. എസ്എഫ്ഐ നേതാവായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെ മാരകമായി വെട്ടേറ്റ നാരായണൻ നായർ കൊല്ലപ്പെടുകയായിരുന്നു.11 പ്രതികളുള്ള കേസിൽ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കീഴാരൂർ സ്വദേശികളായ പ്രതികളെല്ലാവരും ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ്.
വിദ്യാർത്ഥികളെ വീട് കയറി ആക്രമിച്ചു, കോർപ്പറേഷൻ കൗൺസിലറുടെ മകനടക്കം രണ്ട് പേർക്കെതിരെ കേസ്
