ദില്ലി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട യുഎഇ സഹകരണത്തിൽ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ലോക് സഭയെ രേഖാ മൂലം അറിയിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാര്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി: മുഖ്യമന്ത്രിക്കും എസി മൊയ്‌തീനുമെതിരെ പൊലീസിൽ പരാതി നൽകി അനിൽ അക്കര

നേരത്തെ ലൈഫ് മിഷൻ പദ്ധതിയിൽ കേരളം പ്രോട്ടോക്കോൾ ലംഘിച്ചെന്നും അനുമതി തേടിയില്ലെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. വിദേശകാര്യ വിഷയമായിരിക്കെ പദ്ധതിക്ക് കേരളം അനുമതി തേടിയില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ ഭാഗത്തു നിന്നും വിശദീകരണവും തേടിയിരുന്നു. വിദേശരാജ്യങ്ങളുമായുള്ള കരാറുകൾ ഭരണഘടനപ്രകാരം കേന്ദ്രത്തിന്‍റെ അധികാര പരിധിയിൽ വരുന്നതാണ്. ഈ കാഴ്ചപ്പാടോടെ കേന്ദ്രസർക്കാർ വിഷയം പരിശോധിക്കുന്നുണ്ട്. 

അപേക്ഷ നൽകിയിട്ട് 40 ദിവസം: ലൈഫ് മിഷനിലെ വിവാദരേഖകൾ പ്രതിപക്ഷനേതാവിന് നൽകാതെ സർക്കാർ