കോഴിക്കോട്: കൂരാച്ചുണ്ട് കൈതക്കൊല്ലിയിൽ കെഎസ്ഇബി പോസ്റ്റിൽ നിന്ന് വീണ് ലൈൻമാൻ മരിച്ചു. ആനമലയിൽ വീട്ടിൽ മോഹനൻ ആണ് മരിച്ചത്. 52 വയസായിരുന്നു. ജോലിക്കിടെ രണ്ട് മണിയോടെയാണ് മോഹനൻ പോസ്റ്റിൽ നിന്ന് വീണത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 5 മണിയോടെയാണ് മരിച്ചത്. മോഹനന്‍റെ വീട്ടിലെ കിടക്കമുറിയിൽ കഴിഞ്ഞമാസം രണ്ട് കാട്ടുപന്നികൾ കയറിയത് വലിയ വാർത്തയായിരുന്നു. പിന്നീട് പന്നികളെ വെടിവച്ചു കൊല്ലുകയായിരുന്നു.