കോട്ടയം: ഫ്രാങ്കോ കേസിലെ സാക്ഷി ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നൽകാൻ ഉത്തരവ്. കോട്ടയം വിറ്റ്നസ് പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷ നൽകാൻ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Read Also: 'അവരെന്നെ കൊല്ലും'; മൊഴി മാറ്റാൻ ഭീഷണിയെന്ന് ബിഷപ്പിനെതിരായ ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീ

കേസിൽ വിചാരണ തുടങ്ങുമ്പോൾ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ഇതിന് നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് കോട്ടയം വിറ്റ്നസ് പ്രൊട്ടക്ഷൻ അതോറിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി, ജില്ലാ പൊലീസ് മേധാവി, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരടങ്ങിയ അതോറിറ്റിയുടേതാണ് ഉത്തരവ്.