തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ഇരട്ടി സീറ്റുകള്‍ നേടുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വോട്ടെണ്ണുമ്പോള്‍ ഇരുമുന്നണികള്‍ക്കും നഷ്ടമുണ്ടാകും. പാരമ്പരാഗത ഹിന്ദു-ക്രിസത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫിനെ കൈവിടുമെന്നും സുരേന്ദ്രന്‍ നമസ്തേ കേരളത്തിൽ പറഞ്ഞു. തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് ഭരണം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read: 'കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകും'; തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരത്ത് യുഡിഎഫ്, എല്‍ഡിഎഫ്, മുസ്ലീം സംഘടനാ ധാരണയാണ് ഉള്ളത്. ഈ ധാരണയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള തയ്യാറെടുപ്പുകള്‍ ബിജെപി നടത്തിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ക്രോസ് വോട്ടിങ് മറികടന്ന് ബിജെപി വിജയം നേടും. 2015 ലെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വലിയ വലിയ കുറവുണ്ടാവുമെന്നും ബിജെപി നേട്ടം ഉണ്ടാക്കുമെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. 

 

പലത് കൊണ്ടും നാളത്തെ ഫലം മുന്നണിനേതൃത്വങ്ങൾക്ക് അതിനിർണായകമാണ്. കഴിഞ്ഞ തവണത്തേക്കാൾ മെച്ചമുണ്ടാകുമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ വ്യക്തമായ മേൽക്കൈ നേടാനായില്ലെങ്കിൽ ബിജെപിയിൽ പൊട്ടിത്തെറി ഉറപ്പാണ്. സുരേന്ദ്രനോട് കലഹിച്ച് നിൽക്കുന്ന നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയാൽ പിടിച്ച് നിൽക്കാൻ ഇന്നത്തെ നേതൃത്വം പാടുപെടും. 

Also Read: തദ്ദേശ തെരഞ്ഞെടുപ്പ്; ഫലത്തിന് മണിക്കൂറുകള്‍ മാത്രം, നെഞ്ചിടിപ്പോടെ മുന്നണികള്‍