ആലപ്പുഴ നഗരസഭ വലിയമരം വാർഡിലെ ഗൗരി പാർവതി രാജാണ് വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി പരാതിയുമായി രംഗത്തെത്തിയത്. പുനഃപ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഗൗരിയുടെ പേരില്ല.
ആലപ്പുഴ: ആലപ്പുഴയിലും വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി. ആലപ്പുഴ നഗരസഭ വലിയമരം വാർഡിലെ ഗൗരി പാർവതി രാജാണ് പരാതിയുമായി രംഗത്തെത്തിയത്. പുനഃപ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഗൗരിയുടെ പേരില്ല. വലിയമരം വാർഡിൽ ഒഴിവാക്കിയവരുടെ ലിസ്റ്റിലാണ് ഗൗരിയുടെ പേരുള്ളത്. 25/10/2025 ലെ വോട്ടർ പട്ടികയിൽ ഗൗരി ഗൗരിയുടെ പേരുണ്ടായിരുന്നു. എന്നാല്‍, പരിഷ്കരിച്ച വോട്ടർ ലിസ്റ്റിൽ ഗൗരുയുടെ പേരില്ല. വലിയമരം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണനയിലുള്ള ആളായിരുന്നു ഗൗരി.
സ്ഥാനാർത്ഥിയായി പേര് ചർച്ചയിൽ വന്ന ശേഷമാണ് പേര് ഒഴിവാക്കിയതെന്ന് ഗൗരി ആരോപിക്കുന്നു. സംഭവത്തില്‍ ഡെപ്യൂട്ടി കളക്ടർക്ക് ഗൗരി പരാതി നൽകിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ കോൺഗ്രസ് ഗ്രൂപ്പ് തർക്കമെന്ന് ഗൗരി പാർവതി രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. താൻ വലിയമരം വാർഡിൽ സ്ഥിരതാമസക്കാരിയല്ലെന്ന് ആർ സിയാദ് എന്ന കോൺഗ്രസ് പ്രവർത്തകൻ പരാതി നൽകി. ശേഷം താൻ ഹിയറിങിന് ഹാജരാകുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു. തന്നെ സ്ഥാനാർത്ഥി ആക്കാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ഗൗരി പാർവതി കൂട്ടിച്ചേര്‍ക്കുന്നു.
