Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ലോക്കൽ ബസ് സ‍ർവ്വീസ് ആരംഭിക്കും

സർവ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ കുറഞ്ഞ ബസ് ടിക്കറ്റ് നിരക്ക് 12 രൂപയായി സർക്കാർ വർധിപ്പിച്ചിരുന്നു. 

local bus services will begins on Wednesday in Kerala
Author
Thiruvananthapuram, First Published May 18, 2020, 4:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കേരള സർക്കാർ. ബുധനാഴ്ച മുതൽ ബസ് സർവ്വീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 

ജില്ലയ്ക്ക് അകത്തുള്ള ബസ് സർവ്വീസുകൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. അന്തർജില്ല, അന്തർസംസ്ഥാന ബസ് യാത്രകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. അതേസമയം ഹോട്ട് സ്പോട്ട് ഉൾപ്പെടുന്ന മേഖലകളിലേക്ക്  ബസ് സർവ്വീസ് നടത്താൻ അനുവാദമുണ്ടാക്കില്ല. 

നാലാം ഘട്ട ലോക്ക് ഡൗണിൽ പൊതു​ഗതാ​ഗതം അനുവദിക്കാൻ കേന്ദ്രസർക്കാ‍ർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് പൊതു​ഗതാ​ഗതം ഭാ​ഗീകമായി പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാൻ കേരള സ‍ർക്കാ‍ർ അനുമതി നൽകിയേക്കും എന്നാണ് സൂചന. സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യുമ്പോൾ ഉണ്ടാവുന്ന നഷ്ടം പരിഹരിക്കാനായി ബസ് ടിക്കറ്റ് ചാർജ് 12 രൂപയാക്കി കേന്ദ്രസ‍ർക്കാ‍ർ ഇന്ന് ഉയർത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios