Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റ് പൊളിക്കലിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍

പ്രശ്നത്തിൽ  സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സമീപവാസികളുടെ തീരുമാനം. 

localities against maradu flat demolishing
Author
Maradu, First Published Dec 11, 2019, 5:28 PM IST

കൊച്ചി:  മരട് ഫ്ലാറ്റ് പൊളിക്കലിനെതിരെ പ്രതിഷേധവുമായി സമീപവാസികൾ വീണ്ടും രംഗത്തെത്തി. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തുള്ള വീടുകൾക്ക് കിട്ടേണ്ട ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച് വ്യക്തതയില്ലെന്നാരോപിച്ചാണ് പ്രതിഷേധം. വീടുകൾക്ക് കേടുപാട്  സംഭവിച്ചാൽ ഇപ്പോഴത്തെ സ്കീം  അനുസരിച്ച് ചെറിയ തുക മാത്രമേ നഷ്ടപരിഹാരമായി കിട്ടുകയുള്ളൂ എന്നാണ് പരിസര വാസികളുടെ അശങ്ക. 

പ്രശ്നത്തിൽ  സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സമീപവാസികളുടെ തീരുമാനം. ആശങ്കകൾക്കിടെ സമീപത്തെ വീടുകളുടെ നിലവിലെ അവസ്ഥ രേഖപ്പെടുത്താനുള്ള സർവേ നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശ പ്രകാരമാണ് സർവേ. ഇതിനിടെ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാനുള്ള കരാറിന് അനുമതി നൽകുന്നതിനു വേണ്ടി നഗരസഭയുടെ കൗൺസിൽ യോഗവും ചേർന്നു.
 

Follow Us:
Download App:
  • android
  • ios