Asianet News MalayalamAsianet News Malayalam

പുലി ശല്യം രൂക്ഷം: തത്തേങ്ങലത്ത് രാത്രി പട്രോളിങ്ങിനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.

കഴിഞ്ഞ മാസം പുലിയെയും കുട്ടികളെയും കണ്ടെത്തിയിട്ടും പുലിയെ കണ്ടത് ജനവാസ മേഖലയിലല്ലെന്ന വനം വകുപ്പിന്റെ നിലാപാടാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.  

Locals blocked forest officials in Manarkakd
Author
First Published Feb 7, 2023, 11:51 PM IST

പാലക്കാട്: മണ്ണാർക്കാട് പുലി ശല്യം രൂക്ഷമായ തത്തേങ്ങലത്ത് രാത്രി പട്രോളിങിനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.. പട്ടാപകൽ ആടിനെ പിടിച്ചിട്ടും ജനവാസ മേഖലയിൽ പുലിയില്ലെന്ന വനം വകുപ്പിന്റെ നിലപാടാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.. തത്തേങ്ങലം ഭാഗത്ത് ഒരു വർഷത്തോളമായി പുലി സാന്നിധ്യം തുടങ്ങിയിട്ട് നിരവധി വളർത്തു മൃഗങ്ങളെ പിടിച്ചു. കഴിഞ്ഞ മാസം പുലിയെയും കുട്ടികളെയും കണ്ടെത്തിയിട്ടും പുലിയെ കണ്ടത് ജനവാസ മേഖലയിലല്ലെന്ന വനം വകുപ്പിന്റെ നിലാപാടാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.  

രാത്രി പത്തരയോടെ പട്രോളിങ്ങിന് വനം വകുപ്പ് സംഘം എത്തിയതറിഞ്ഞ് നാട്ടുകാർ ക്യാംപ് ഷെഡ് ഭാഗത്ത് തടിച്ചു കൂടുകയായിരുന്നു. വനം വകുപ്പിന്റെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു . ജനങ്ങളുടെ  പ്രയാസവും ആശങ്കയും മനസ്സിലാക്കി പുലിയെ പിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തത്തേങ്ങലത്ത് കൂട് സ്ഥാപിക്കേണ്ട സാഹചര്യം ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്ന ശബ്ദ രേഖ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് മണിയോടെ ആടിനെ നേരെ ആക്രമണമുണ്ടായത്. 

Follow Us:
Download App:
  • android
  • ios