തിരുവനന്തപുരം: തിരുവനന്തപുരം പുതിയതുറയിൽ ലോക്ഡൗൺ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച് മാർക്കറ്റ് സജീവം. നൂറുകണക്കിനാളുകളാണ് മാസ്ക് പോലും ധരിക്കാതെ സാധനങ്ങൾ വാങ്ങാൻ ഇവിടെ തടിച്ചുകൂടിയത്.  ഇതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മൂന്ന് ദിവസം മുമ്പാണ് കടപ്പുറത്തെ തുറസ്സായ മാര്‍ക്കറ്റ് താല്‍ക്കാലികമായി ഇങ്ങോട്ടേക്ക് മാറ്റിയത്. ഇവിടെയാണ് ലേലവും മീൻ വില്‍പ്പനയും നടക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടമായിട്ടും സുരക്ഷാനിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇവിടെ കച്ചവടം നടക്കുന്നത്. ഇവിടെയെത്തുന്നവരോ, കച്ചവടക്കാരോ മാസ്ക്കുകള്‍ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല. എന്നാലിക്കാര്യം ശ്രദ്ധയില്‍പ്പെട്ടതായും ഇടപെട്ടിട്ടുണ്ടെങ്കിലും പലപ്പോഴും പരിമിതികളുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. 

"