തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിലെ ജനവിധി വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഏറ്റവും വിശദമായി,കൃത്യതയോടെ, അതിവേഗം പ്രേക്ഷകരില്‍ എത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് സജ്ജമായി. ഫലം പുറത്തുവരുന്ന മെയ് 23ന് ഒരോ നിമിഷവും മാറിമറിയുന്ന വാര്‍ത്തകള്‍ ചൂടോടെ പ്രേക്ഷകനില്‍ എത്തിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നത്. ടെലിവിഷന്‍, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരേ സമയം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വേഗത്തില്‍ എത്തിക്കാനുള്ള സംവിധാനമാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്നത്.

കേരളത്തിലെ 20 ലോക്‌സഭമണ്ഡലങ്ങളുടെ സമഗ്രമായ ഫലപ്രഖ്യാപനം ഏഷ്യാനെറ്റ് ന്യൂസിലൂടെ അറിയാം. അതോടൊപ്പം സംസ്ഥാനങ്ങള്‍ തിരിച്ചുള്ള സമഗ്രമായ ഫലങ്ങളും തല്‍സമയം ടിവി സ്‌ക്രീനിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും കാണാം.  മലയാളത്തിലെ ഏറ്റവും സജീവമായ ഓണ്‍ലൈന്‍ സാന്നിധ്യമായ  asianetnews.com എളുപ്പത്തില്‍ ഫലങ്ങള്‍ അറിയാനും ട്രെന്റുകള്‍ മനസ്സിലാക്കാനും പറ്റുന്ന സംവിധാനങ്ങളാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും തെര‍ഞ്ഞെടുപ്പ് ഫലങ്ങള്‍ അതിവേഗം ലഭ്യമാകും.

തല്‍സമയ വിവരങ്ങള്‍ അടങ്ങുന്ന ലൈവ് ബ്ലോഗും വിശദമായ അവലോകനങ്ങളും കൃത്യമായ വാര്‍ത്തകളും ഓണ്‍ലൈനില്‍ ലഭ്യമാവും. തല്‍സമയ ഫലങ്ങള്‍ അതിവേഗം ഫേസ്ബുക്ക്, ട്വിറ്റര്‍,  ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലും കാണാം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ലൈവ് ടിവിയും യൂ ട്യൂബ്, വെബ്‌പോര്‍ട്ടല്‍ എന്നിവയിലൂടെ ഓണ്‍ലൈനായി കാണാനാവും. 

ഫലത്തോടൊപ്പം വിശദമായ വിലയിരുത്തലുകളും വിദഗ്ധരുടെയും പ്രമുഖ നേതാക്കളുടെയും അവലോകനങ്ങളും ഏഷ്യാനെറ്റ് ന്യൂസിന്‍റെ എല്ലാ പ്ലാറ്റ്‌ഫോമിലും ലഭിക്കും. മുന്നണികളുടെ സാദ്ധ്യതകള്‍, അടുത്ത സര്‍ക്കാറിനുള്ള സാധ്യതകള്‍ എന്നിവ ഫോക്കസ് ചെയ്യുന്ന മുഴുവന്‍ വിവരങ്ങളും കണക്കുകളും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഏത് പ്ലാറ്റ്‌ഫോമില്‍  നിന്നും നിങ്ങള്‍ക്ക് അറിയാനാവും. പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ ജയ പരാജയങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ അറിയാനാവുന്ന സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ കൃത്യതയോടെയും വേഗത്തിലും അറിയിക്കാന്‍ പതിറ്റാണ്ടുകളായി മലയാളിക്കൊപ്പമുള്ള ഏഷ്യാനെറ്റ് ന്യൂസ് ഏറ്റവുമധികം പ്രേക്ഷകര്‍ വിശ്വാസമര്‍പ്പിച്ച ചാനല്‍ കൂടിയാണ്.  പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുവരെ റിപ്പോര്‍ട്ട് ചെയ്തുള്ള പതിറ്റാണ്ടുകളുടെ പരിചയ സമ്പന്നതയും ഏറ്റവും ചടുലമായി വാര്‍ത്ത അറിയിക്കാനുള്ള സംവിധാനങ്ങളുമായാണ് ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് നിങ്ങളിലേക്ക് എത്തുന്നത്.

എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരേ സമയം ഫലപ്രഖ്യാപനം പ്രേക്ഷകരിലെത്തിക്കുന്ന ദിനമായിരിക്കും മെയ് 23. അപ്പോള്‍ മറക്കേണ്ട, ഫലമറിയാന്‍ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് തന്നെ! നിങ്ങളുപയോഗിക്കുന്നത് ഏത് പ്ലാറ്റ്‌ഫോമാവട്ടെ, അവിടെ അതിവേഗം ഫലമറിയിക്കാന്‍ ഞങ്ങളുമുണ്ട്. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.