രംഗറെഡ്‌ഡി ജില്ലയിലെ മിർസാഗുഡയിൽ ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടമുണ്ടായിരിക്കുന്നത്.

തെലങ്കാന: തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ ടിപ്പർ ലോറി ഇടിച്ചുകയറി 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഹൈദരാബാദ്- ബീ‍‍ജാപൂർ ദേശീയപാതയിലെ ചേവെള്ളയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് മാസം പ്രായമുള്ള ഒരു കു‌‌‌ഞ്ഞുമുണ്ട്

രാവിലെ ഏഴര മണിയോടെയാണ് രംഗറെഡ്ഡി ജില്ലയിലെ മിർജാഗുഡയിൽ ദേശീയപാതയിൽ നിന്ന് അതിഭയാനകമായ നിലവിളികൾ ഉയർന്നത്. തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ മെറ്റൽ കയറ്റി അമിത വേഗത്തിൽ പാഞ്ഞെത്തിയ ലോറി ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ പാതിയോളം ഭാഗത്തേക്ക് ലോറി കയറിയതോടെ ടിപ്പറിലുണ്ടായിരുന്ന മെറ്റൽ യാത്രക്കാരുടെ ദേഹത്തേക്ക് പതിച്ചു. ഇതിനിടയിൽപ്പെട്ടും ഇടിയുടെ ആഘാതത്തിലുമാണ് യാത്രക്കാർക്ക് ജീവഹാനി സംഭവിച്ചത്. 

അപകടത്തിന് പിന്നാലെ ബിജാപൂർ-ഹൈദരാബാദ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും നാട്ടികാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആളുകൾ മെറ്റൽക്കൂനയ്ക്ക് അടിയിൽപ്പെട്ടതിനാൽ ഏറെ ദുഷ്കരമായിരുന്നു രക്ഷാപ്രവർത്തനം. ജെസിബി എത്തിച്ച് ബസ് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗത്തിൽ ബൈക്കിനെ മറികടക്കുന്നതിനിടെയാണ് ടിപ്പർ അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

അമ്പതിലേറെ യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആദ്യം ചേവെള്ള സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. പരിക്കേറ്റവർക്ക് വിദ്ഗധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റവരെ ഹൈദരാബാദിലേക്ക് മാറ്റി. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ വീതം കൈമാറും. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും,

തെലങ്കാനയിൽ വാഹനാപകടം ; ബസിൽ ടിപ്പർ ലോറി ഇടിച്ച് 17 പേർ മരിച്ചു |Telangana