ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചുവെന്നും ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി ജീവിച്ചിട്ടില്ലെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
തിരുവനന്തപുരം: മുൻ മന്ത്രിയും നിയുക്ത എംപിയുമായ കെ.രാധാകൃഷ്ണനെ ആലിംഗനം ചെയ്തതിൽ ജാതി ചിന്ത കലർത്തിയത് വേദനിപ്പിച്ചെന്നും സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ലെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ.എസ്.അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാകില്ല. ഹൃദയത്തിന്‍റെ ഭാഷയിലാണ് മുന്‍ മന്ത്രി കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. അതില്‍ ജാതീയ ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചു. അപക്വമായ മനസിന് ഉടമകളായിട്ടുള്ളവരാണ് അത്തരത്തില്‍ ജാതീയ ചിന്തകള്‍ കലര്‍ത്തിയത്. പലരുടെയും അപക്വമായ ചിന്തകള്‍ വിഷയത്തെ സങ്കീര്‍ണമാക്കി. ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി ജീവിച്ചിട്ടില്ലെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
നീറ്റ് പരീക്ഷ ക്രമക്കേട്; 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി, നിർണായക തെളിവ് നല്‍കി ബിഹാർ പൊലീസ്

