തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.

തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഭാര്യ ബെറ്റി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തുടർന്ന് ഒരാഴ്ചയായി ബേബിയും ക്വാറന്‍റീനിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ എം എ ബേബിയെ മെഡിക്കൽ കോളേജിലെ കൊവിഡ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 94 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. അഞ്ച് ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്.