Asianet News MalayalamAsianet News Malayalam

എം സി കമറുദ്ദീൻ എംഎൽഎക്കെതിരായ ജ്വല്ലറി തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും

നേരിട്ട് ആർക്കും ചെക്ക് കൊടുത്തിട്ടില്ലെന്നാണ് എം സി കമറുദ്ദീൻ എംഎൽഎയുടെ വിശദീകരണം.താൻ ഒപ്പിട്ട ചെക്കുകൾ ജ്വല്ലറിയിൽ നിന്ന് ആരെങ്കിലും എടുത്ത് കൊടുത്തതാകാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് ചിലർ പാര വക്കുകയാണെന്നും കമറുദ്ദീൻ പ്രതികരിച്ചു.

M C Kamaruddin mla jewelry scam cases transferred to district crime branch
Author
Kasaragod, First Published Sep 6, 2020, 12:55 PM IST

കാസർകോട്: മഞ്ചേശ്വരം എംഎൽഎക്കെതിരായ ജ്വല്ലറി തട്ടിപ്പ് കേസുകൾ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിലാണ് കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് കാസർകോട് എസ്പി ഡി ശിൽപ്പ അറിയിച്ചു. 

Read more at: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ചെക്ക് തട്ടിപ്പ് കേസും

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നാലെയാണ് മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെ ചെക്ക് കേസും പുറത്ത് വന്നത്. 78 ലക്ഷം രൂപയുടെ വണ്ടി ചെക്കുകൾ നൽകി എംഎൽഎ വഞ്ചിച്ചെന്നാണ് പരാതി. കള്ളാർ സ്വദേശികളായ രണ്ട് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരാണ് പരാതി നൽകിയത്. എം.സി.കമറുദ്ദീൻ ഒപ്പിട്ട വണ്ടിച്ചെക്കുകളുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. പരാതി പറഞ്ഞിട്ടും ലീഗ് നേതൃത്വം കയ്യൊഴിഞ്ഞെന്നാണ് ലീഗ് അനുഭാവികളായ പരാതിക്കാർ പറയുന്നത്. 

Read more at: ജ്വല്ലറി തട്ടിപ്പ്; എം സി കമറുദ്ദീന്‍ എംഎൽഎയെ തള്ളാതെ ലീഗ്, പഴി കൊവിഡ് പ്രതിസന്ധിക്ക്

നേരിട്ട് ആർക്കും ചെക്ക് കൊടുത്തിട്ടില്ലെന്നാണ് എം സി കമറുദ്ദീൻ എംഎൽഎയുടെ വിശദീകരണം.താൻ ഒപ്പിട്ട ചെക്കുകൾ ജ്വല്ലറിയിൽ നിന്ന് ആരെങ്കിലും എടുത്ത് കൊടുത്തതാകാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് ചിലർ പാര വക്കുകയാണെന്നും കമറുദ്ദീൻ പ്രതികരിച്ചു. സംഭവവുമായി
പാർട്ടിക്ക് ബന്ധമില്ലെന്നും കമറുദ്ദീൻ വിശദീകരിക്കുന്നു. 

Read more at: മൂന്ന് പേരിൽ നിന്ന് 10 ലക്ഷം വീതം തട്ടി, കമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ ...

 

Follow Us:
Download App:
  • android
  • ios