സ്വർണം പൊതിയാനോ, സ്വർണ പൂശാനോ പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കൃത്യമായി അളവും ഗുണമേൻമയുടെ ഡിജിറ്റലൈസ് ചെയ്യണം. തിരികെ കൊണ്ടുവരുമ്പോഴും രേഖപ്പെടുത്തിയ ശേഷമേ പണം നൽകാവൂയെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം റിപ്പോർട്ട്. ദേവ സേഫ് എന്ന പേരിൽ എല്ലാ ദേവസ്വം ബോർഡുകളിലും ഡിജിറ്റൽ സംവിധാന കൊണ്ടുവരണമെന്നാണ് ശുപാർശ. സ്വർണം ഉള്‍പ്പെടെ വിലപിടിപ്പുളള വസ്തുക്കളുടെ കൃത്യമായ കണക്കെടുത്ത് ഡിജിറ്റൽ രേഖയിൽ ഉൾപ്പെടുത്തണം. വിലപിടിപ്പുള്ള വസ്തുക്കള്‍ നടക്കുവയ്ക്കുന്നതു മുതൽ ഏത് ഉദ്യോഗസ്ഥനാണ് കസ്റ്റോഡിയൻ എന്നതുള്‍പ്പെടെ കൃത്യമായി ഡിജിലൈസ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൊതിയാനോ, സ്വർണ പൂശാനോ പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കൃത്യമായി അളവും ഗുണമേൻമയുടെ ഡിജിറ്റലൈസ് ചെയ്യണം. തിരികെ കൊണ്ടുവരുമ്പോഴും രേഖപ്പെടുത്തിയ ശേഷമേ പണം നൽകാവൂയെന്നാണ് റിപ്പോർട്ട്.