ബോട്ടിൽ കയറാനായി ചെറു വള്ളത്തിൽ കയറുമ്പോൾ ആണ് സംഭവം. ഇരുവരും കടലിൽ വീണ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ആലപ്പുഴ: ആഴക്കടലിൽ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദും എം ലിജുവും കടലിൽ വീണു. കടൽ മണൽ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു സമരം. തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ബോട്ടിൽ മാറി കയറവെയാണ് കടലിൽ വീണത്.
ബോട്ടിൽ കയറാനായി ചെറു വള്ളത്തിൽ കയറുമ്പോൾ ആണ് സംഭവം. ഇരുവരും കടലിൽ വീണ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. തുടർന്ന് വേഷം മാറി സമരത്തിൽ പങ്കെടുത്താണ് മടങ്ങിയത്.
എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി
