തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരമാണ് ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചതെന്ന് പുതിയ കൺവീനർ എം എം ഹസ്സൻ. ഒരാൾക്ക് ഒരു പദവി നിർദ്ദേശം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നും ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എ ഗ്രൂപ്പിലെ തർക്കമാണ് ബെന്നി ബെഹനാന്‍റെ രാജിയിലേക്കെത്തിച്ചത്. 

രാജി വൈകിയതോടെ ഉമ്മന്‍ചാണ്ടി കര്‍ശന  നിലപാട് സ്വീകരിച്ചെന്ന റിപ്പോർട്ടുകളും വന്നിരുന്നു . ഇതെല്ലാം ശരിവെക്കുന്നതാണ് ഹസ്സന്‍റെ വിശദീകരണം. കൺവീനർ മാറണമെന്ന ധാരണ വൈകുന്നതിൽ ഹസ്സനടക്കമുള്ള എ ഗ്രൂപ്പിലെ പ്രബല വിഭാഗം ബെന്നിക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുമായി ഭിന്നതയില്ലെന്ന് പറയുമ്പോഴും ബെന്നിയുമായി ഗ്രൂപ്പ് അകൽച്ചിയിൽ തന്നെയാണ്.