'എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന കാലമാണ് ഇത്' എന്നായിരുന്നു മുകുന്ദന്‍റെ പരാമര്‍ശം.  

പാലക്കാട്: എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട പലപുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളിലാണ് ശ്രദ്ധ നേടിയതെന്ന് മുകുന്ദന്‍ കുറ്റപ്പെടുത്തി. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉദ്ഘാടന ചടങ്ങിലാണ് മുകുന്ദന്‍റെ പരാമര്‍ശം,

'എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന കാലമാണ് ഇത്' എന്നായിരുന്നു മുകുന്ദന്‍റെ പരാമര്‍ശം. ചടങ്ങില്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്കാരം എഴുത്തുകാരന്‍ ടിഡി ബാലകൃഷ്ണന് എം മുകുന്ദന്‍ സമ്മാനിച്ചു.