മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യുമെന്ന് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ (ജെഎന്‍യു) നടന്ന ആക്രമണത്തിൽ പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ. മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യുമെന്ന് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 


എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

ഇത്
ഇന്ത്യയുടെ രക്തമാണ്..

മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാൾ ഇന്ത്യ മാറുക തന്നെ ചെയ്യും.

ഓർക്കുക,
കണക്കുതീർക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന്

അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡിസിപി അറിയിച്ചിട്ടുണ്ട്. 

എഫ്‌ഐആറിന്‍റെ കൂടുതൽ വിവരങ്ങളു പുറത്തുവന്നിട്ടുണ്ട്. ആറ് വകുപ്പുകൾ ചേർത്താണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആയുധമേന്തിയുള്ള കലാപ ശ്രമം, അനധികൃതമായി സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ക്യാമ്പസിനുള്ളിൽ അക്രമം നടന്നത്.