യുഡിഎഫ് വിജയം അധാർമ്മികമായിരുന്നുവെന്നും സ്വരാജ് പറഞ്ഞു. കേസ് തള്ളണമെന്ന കെ ബാബുവിന്റെ വാദം കോടതി തള്ളുകയായിരുന്നു

തിരുവനന്തപുരം : തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതിവിധി പ്രതീക്ഷിച്ചിരുന്നതെന്ന് എം സ്വരാജ്. കെ ബാബുവിന്റെ വിജയത്തിനെതിരെ എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്. യുഡിഎഫ് വിജയം അധാർമ്മികമായിരുന്നുവെന്നും സ്വരാജ് പറഞ്ഞു. കേസ് തള്ളണമെന്ന കെ ബാബുവിന്റെ വാദം കോടതി തള്ളുകയായിരുന്നു. കൃത്രിമ വിജയം സംബന്ധിച്ച ഇടത് വാദങ്ങൾ കോടതി ശരി വച്ചുവെന്നും സ്വരാജ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളിലടക്കം വിശദമായ വാദം നടക്കും. ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ പ്രതികരണം. 

സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയർത്തി അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. 

Read More : കെ ബാബുവിന് തിരിച്ചടി; തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന സ്വരാജിന്‍റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി