എൽഡിഎഫിന്റെ 10 വർഷത്തെ ഭരണത്തിൽ വീടില്ലാത്തവർക്ക് വീടും പട്ടയം ഇല്ലാത്തവർക്ക് പട്ടയവും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മലയിടം തുരുത്തിൽ എത്തുകയും കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പോലീസിന്റെ കടന്നാക്രമണം ഉണ്ടായെന്നും സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവിൽ പോലീസ് ആക്രമണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫിന്റെ 10 വർഷത്തെ ഭരണത്തിൽ വീടില്ലാത്തവർക്ക് വീടും പട്ടയം ഇല്ലാത്തവർക്ക് പട്ടയവും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. മലയിടം തുരുത്തിൽ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചുവെന്നും മലയിടം തുരുത്തിൽ നിന്ന് ആരെയും ഇറക്കി വിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



