16ാം പ്രതിക്ക് മൂന്നുമാസമാണ് ശിക്ഷാ കാലാവധി ലഭിക്കുക. അത് കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രതി അനുഭവിച്ചതാണ്. പ്രതികൾക്കുമേൽ ജീവപര്യന്തം വരെ കിട്ടുന്ന കുറ്റമാണ് കോടതി ചുമത്തിയിട്ടുള്ളതെന്നും പബ്ലിക് പ്രോസിക്യൂട്ടർപറഞ്ഞു.

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിവിധി പ്രോസിക്യൂഷന് അനുകൂലമായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ. രണ്ടുപ്രതികൾ കുറ്റം ചെയ്തെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 16ാം പ്രതിക്ക് മൂന്നുമാസമാണ് ശിക്ഷാ കാലാവധി ലഭിക്കുക. അത് കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രതി അനുഭവിച്ചതാണ്. പ്രതികൾക്കുമേൽ ജീവപര്യന്തം വരെ കിട്ടുന്ന കുറ്റമാണ് കോടതി ചുമത്തിയിട്ടുള്ളതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

മധു വധം; നീതി പൂർണമായില്ല, 2 പേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് അമ്മ

കോടതിയാണ് ശിക്ഷ വിധിക്കേണ്ടത്. അനുകൂലമായ വിധിയാണ്. ഡിജിറ്റൽ തെളിവുകൾ നിർണായകമായി. 302 വകുപ്പ് ജഡ്ജ്മെന്റ് കോപ്പി കിട്ടിയാലേ അറിയൂ. മനപ്പൂർവ്വമായ കൊലപാതകമായി കോടതിക്ക് തോന്നിയിട്ടില്ല. കൂറുമാറ്റം ഉണ്ടായാലും പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.