മധ്യപ്രദേശിലെ ഛിന്ദ്‌വാരയിലുണ്ടായ വാഹനാപകടത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിലുണ്ടായ വാഹനാപകടത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബസിൽ 40-ലധികം യാത്രക്കാരുണ്ടായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. 20-ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.